ഈ അടുത്ത് ചുണ്ടനൊരു പൂതി,
തോന്ന്യേ പൂതി അട്ത്ത ചങ്ങായിനോട് പറഞും ചെയ്തു. നല്ല ഹിറ്റായിപ്പോയ ഒരു പടം പിടിച്ച് നാടകാക്കി കളിച്ചാൽ എങ്ങനെയിരിക്കുന്ന്,
പറഞ് തീര്ണേന്റെ മുൻപ് ചങ്ങായിന്റെ മറുപടി, “നന്നാവൂലാ”
സ്വഭാവികായ്റ്റും ചോദിക്കണോല്ലോ, “അതെന്താ”‘
അപ്പോ മൂപ്പർടേ ഒരു ഉത്താരാധുനിക പ്രഭാഷണം. സിനിമ അഡ്വാൻസ് മീഡിയേണ്. അതിൽ പുതിയേഎ ടെക്നോളജിണ്ട് ആ ടെക്നോളജിക്കൊ വെച്ച്ണ്ടാക്ക്യേ പടം കണ്ട ജനങ്ങൾക്ക് അയിനേക്കാൾ സാങ്കേതികത്ത്വം കൊറഞ ഒരു കലേക്ക് മാറുമ്പോ പുടിക്കൂലാ...
ചോദിക്കാതിരിക്കാൻ പറ്റൂലല്ലോ, “അപ്പോ കൊറേ നാടകങ്ങൾൽ പുട്ച്ച് സിന്മാക്കീക്ക്ണല്ലോ?
അത് പറ്റും , അയിനൂണ്ട് പഹയന്റെ അട്ത്ത് ഉത്തരാധുനിക കാരണം.
പക്ഷേ ചുണ്ടൻ തോന്നീത് അപ്പോ ബ്ലോഗ് ബുക്കാക്ക്ണ്ടല്ലോ ആൾകള്. ചെലപ്പോ മലയാളം ബ്ലോഗ് സാഹിത്യത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കുന്നോണ്ട്ടാവൂം. എന്നാലും ര്ണ്ട ഭാഗത്തേക്കും സംവാദം നടത്താൻ പറ്റ്ണ ബ്ലോഗ് ബ്ലുക്കാവുമ്പോ ചുരുങ്ങിയ പക്ഷം ഒരു പോസ്റ്റ് എന്ന് പറഞാൽ അതിന്റെ കമന്റൂടേ ചേർന്നതല്ലേ.... അപ്പോ അതും ബ്ലുക്കില് വരണ്ടേ.... സിമിയു, സനാതനനും ദസ്തകിറും ചേർന്ന് വെച്ച കോളാഷ് പോലെ ബ്ലോഗും പുതിയ സങ്കേതങ്ങളുള്ള പുതിയ മീഡിയ അല്ലേ..
ഇനീപ്പോ ബ്ലുക്കാക്ക്ണേലും നല്ലത് ബ്ലോഗ്ഗിലേക്ക്ക് അളുകളെ എത്തിക്കലാവോ എന്നാണ് ചൂണ്ടന്റെ ശങ്ക.
വേറേ ശങ്ക. സാഹിത്യ അവാർഡുകൾക്ക് ഇനിപ്പോ ബ്ലോഗ് സാഹിത്യത്തെക്കൂടി പരിഗണം എന്നൊരു ആവശയം അങ്ങട് ഉന്നയിക്കേണ്ടി വരോ ഇതിലേക്ക് ആളെ കൂട്ടാൻ
Friday, February 27, 2009
Subscribe to:
Posts (Atom)