Friday, October 23, 2009

കാഷ്ബാക്ക്

ഭാഷ:- ഇംഗ്ലീഷ്
റിലീസിംഗ് വർഷം:- 2007
സംവിധാനം: Sean Ellis
കാറ്റഗറി:- റൊമാന്റിക് , കോമഡി

ശരാശരിക്ക് ഒപ്പമോ അല്പം താഴെയോ നിൽക്കുന്ന ചിത്രമാണ് കാഷ്ബാക്ക്, എന്നാലും അതിവിരസമായ ജീവിതത്തിൽ നിന്ന് മുറിച്ചു കളയണം എന്ന് തോന്നുന്ന സമയത്തെ നല്ല ഇമാജിനറിയും ആസ്വാദക മനസ്സും കൊണ്ട് രസകരവും ആസ്വാദ്യകരവുമാക്കാമെന്ന് സിനിമ കാണുമ്പോൾ തോന്നിക്കുന്നു എന്ന ഒറ്റക്കാരണം കൊണ്ട് ഈ സിനിമ കണ്ടിരിക്കാമെന്ന് തൊന്ന്‌ണൂ.

ചിത്രരചനാ വിദ്യാർത്ഥിയായ ബെൻ ദീർഘകാല കാമുകിയായ സൂസിയുമായി വേർപിരിയുന്നു. അവിചാരിതമായ വേർപിരിയൽ ഉളവാക്കുന്ന വൈകാരിക പ്രക്ഷുബ്ദത ഉറക്കമില്ലായ്മ എന്ന മാനസിക പ്രശ്നത്തിലേക്ക് ബെനിനെ നയിക്കുന്നു. ഉറക്കമില്ലായ്മ സൃഷ്ടിക്കുന്ന മിച്ച സമയം കളയാൻ ബെൻ പ്രാദേശിക സൂപർമാർക്കറ്റിൽ രാത്രി ഷിഫ്റ്റിൽ ജോലിക്ക് ചേരുന്നു. മാനേജർ ജെങ്കിൻസണെ കൂടാതെ മാറ്റ്, ബാരി, ഷാരോൺ എന്നിവരാണാ സൂപർമാർക്കറ്റിലെ മറ്റു ജീവനക്കാർ..
രാത്രി ഷിഫ്റ്റിലെ വിരസത മറികടക്കാൻ മാറ്റും ബാരിയും കാണിച്ചു കൂട്ടുന്ന വിക്രിയകളാണ് ചിത്രത്തിലെ കോമഡി പാർട്ട്.

ആർട്ട് വിദ്യാർത്ഥിയെന്ന നിലക്ക് ബെൻ സ്ത്രീ സൌന്ദര്യാസ്വാദകനാണ്. കുഞ്ഞു നാളിലൊരിക്കൽ സ്വന്തം അമ്മയുടെ നഗനത കണ്ട ശേഷം സ്ത്രീ നഗ്ന്തയുടേയും സ്ത്രീ സൌന്ദര്യത്തിന്റേയ്ം ആരാധകനാവുന്നു ബെൻ, അത് ചിത്രരചനാ ക്ലാസുകളിലെ ചില സീനുകളിലൂടെ വ്യക്തമാവുന്നുമുണ്ട്.
പയ്യെ പയ്യെ സൂപർമാർക്കറ്റ് ജീവിതം ബെൻ ആസ്വദിക്കുകയും പ്രണയിനിയുമായുള്ള വേർപിരിയലിന്റെ പ്രയാസം മറക്കുകയും ചെയ്യുന്നു. സൂപർമാർക്കറ്റിലെ സമയത്തെ രസകരമാക്കാൻ ബെൻ ഒരു ഫാന്റസി സ്വയം സൃഷ്ടിക്കുന്നു. സമയത്തെ നിശ്ചലമാക്കുന്നതായി ഭാവനയിൽ കണ്ട് നിശ്ചലമായ സൂപർമാർക്കറ്റിലെ സ്ത്രീ ഉപഭോഗ്താക്കളെ നഗനരാക്കുന്നതായി ഫാന്റസി സൃഷ്ടിച്ച് അവരുടെ സ്ത്രീ സൌന്ദര്യത്തെ ആസ്വദികുന്നു ബെൻ.

സൂപർമാർക്കറ്റിലെ ഇതര ജീവനക്കാരും സമയത്തിന്റെ പയ്യെ പോകലിൽ മടുപ്പുള്ളവരാണ്. ക്ലോക്കിൽ നോക്കുമ്പോൾ ഭയപ്പെട്ട് ക്ലോക്കിനെ കൺവെട്ടത്തുന്നിന്ന് മറക്കുന്നുണ്ട് ഷാരോൺ ഒരു സിനിൽ അതേ സമയം ബെൻ സമത്തെ നിശ്ചലമാക്കുകയും ചെയ്യുന്നു. ഒരേ ചുറ്റുപാട് ഒരാൾക്ക് അതിവിരസമാവുമ്പോൾ മറ്റൊരാൾക്ക് ആസ്വാദ്യകരവുമാവുന്നത് വിരസമായ ചുറ്റുപാടിലെ ആസ്വാദ്യതയെയും ആ ചുറ്റുപാടിൽ തന്റെ ഇഷ്ടങ്ങൾ കണ്ടെത്തുകയും നിർമിച്ചെടുക്കുകയും ചെയ്യുന്നതു കൊണ്ടാണ്.

ആദ്യമൊന്നും അത്ര ശ്രദ്ധിക്കാതിരുന്ന ഷാരോണുമായി ബെൻ പ്രണയത്തിലാവുന്നതാണ് കഥയുടെ പിന്നീടുള്ള ഭാഗം . അത്രയൊന്നും സൌന്ദര്യവതിയല്ലായെന്ന് ആദ്യം തോന്നുന്ന ഷാരോണിൽ സൌന്ദര്യം ബെൻ കണ്ടെത്തുകയും അവളെ തന്റെ ചിത്രങ്ങളിലെ മോഡലാക്കുകയും ചെയ്യുന്നതോടെ ബെൻ കണ്ണുകളിലൂടെ അവളെ കാണുന്ന നമ്മൾക്കും അവളിൽ സൌന്ദര്യം കാണാ‍നാവുന്നു എന്നത് ചിത്രത്തിന്റെ മേന്മയാണ്.

നർമത്തിനായി ചേർത്ത ഫുടബാൾ മാച്ചും ദീർഘമാക്കുന്ന ചിത്രത്തിന്റെ മദ്ധ്യഭാഗവുമൊക്കെ വിരസമാണ്.
സ്ത്രീ നഗ്നത ഇഷ്ടപെടാത്തവർ ഈ ചിത്രം കാണാതിരിക്കലാവും നല്ലത്. ചിത്രത്തിലുടനീളം സ്ത്രീ നഗ്നത നിറഞ്ഞു നിൽക്കുന്നു.