Saturday, July 19, 2008
ബ്ലോഗ് ചുരണ്ടൽ രണ്ട്: രേഷമയുടെ മൈലാഞ്ചി
Friday, July 18, 2008
ബ്ലോഗ് ചുരണ്ടൽ രണ്ട്: രേഷമയുടെ മൈലാഞ്ചി
എഴുതുന്നവയൊക്കയും അതിവികാര സാന്ദ്രമായി ഫലിപ്പിക്കാനും അനുവാചകനിലേക്ക് സന്നിവേശിപിക്കാനുമുള്ള രേഷമയുടെ കഴിവ് അന്യാദൃശ്യമാണ്.മുറിവേല്‍പ്പിക്കുന്ന മൂര്‍ച്ചയുള്ള വാക്കുകളെക്കാള്‍ വിങ്ങലുളവാക്കുന്ന നൊമ്പരങ്ങളുള്ള വരികള്‍ എഴുതുമ്പോഴാണ് ഇവര്‍ കൂടുതല്‍ വിജയിക്കുന്നത് എന്ന് തോന്ന്ണൂകഥയോ കുറിപ്പോ അനുഭവമോ എഴുതുന്ന എന്തു തന്നെയായാലും അധികപറ്റാവുന്ന ഒരു വാക്കു പോലും ചേര്‍ക്കാതെ പ്രകടിപ്പിക്കാനാവുന്നുണ്ട് ഇവര്‍ക്ക്, 'ഒരുത്തന്റെ യൂറിനല്‍ മറ്റൊരുത്തന്റെ കല' എന്ന തലക്കെട്ടിനു കുറിപ്പിനേക്കാള്‍ സംവദിക്കാനാവുന്നത് അതുകൊണ്ടാണ്.
ഗൃഹാതുരതയാണ് രേഷമയുടെ എഴുത്തിനെ മുഖ്യ ഇതിവൃത്തം , ഭൂതകാലത്തിലിരുന്നാണ് അവര്‍ എഴുതുന്നത്. ഈ ഭൂതകാല സ്വാധീനം അഥവാ നൊസ്റ്റാള്‍ജിക് ഭാവം സമകാലികമായ ചുറ്റുപാടുകളില്‍ നിന്ന് അവരിലേക്ക് ആഴ്‌ന്നെറെങ്ങേണ്ടി വരേണ്ട ചില എഴുത്ത് ഘടകങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ടോ എന്നു പോലും തോന്നീട്ട്ണ്ട്. 'വെയിലിലെ ഇത്തിരി വെട്ടങ്ങള്‍ തന്നെ നോക്കുക'. അത് കഥയോ കുറിപ്പോ എന്ന് വേര്‍തിരിച്ചറിയുക പ്രയാസം. പക്ഷെ അതിലും ചില ഭൂതകാല ഓരമ ഫോസിലുകളാണ്. നിസ്സാരമെന്ന് തോന്നുന്ന രണ്ട് വാചകണ്ടളിലൂടെ വലിയ കാര്യങ്ങള്‍ പറയുന്നു ഇതില്‍ രേഷമ, ബോറടിയും ഏകാന്തതയും ബാഹ്യമല്ലെന്നും അത് നമ്മില്‍ തന്നെ കുടികൊള്ളുന്ന ഒന്നാണെന്നും ഓരോ നിമിഷങ്ങളെയും വേറിട്ട് കാണാനാവുന്നവര്‍ക്ക് ഇവരണ്ടും വരുന്നില്ലെന്ന് മാത്രമല്ല ജീവിതം നഷ്ടപ്പെടുന്നില്ല തന്നെ. ബോറടി വിരസത, ഏകാന്തത ഇവയൊക്കെ ജീവിതത്തില്‍ നിന്ന് മുറിച്ച് മാറ്റുന്ന നിമിഷങ്ങളാണല്ലോ..എനിക്കവളെ കാണാന്‍ പോണം പിന്നെ എനിക്കും അവള്‍ക്കുമുള്ള വ്യത്യസ്തമായ കണ്ണുകളിലൂടെയല്ലാതെ ഞങ്ങള്‍ക്കുമാത്രമായ ഏകമായ കണ്ണുകളിലൂടെ സമയം വലുതാക്കുന്ന വട്ടങ്ങള്‍ കാണണം പിന്നെ അവള്‍ മറന്നവ ഞാനും മറക്കണം സ്നേഹം പങ്കുവെക്കപ്പെടുകയല്ല സ്നേഹം ലയമായി ഒന്നാവുകയാണ് വേണ്ടതെന്ന് ഈ അവസാന ഖണ്ഡിക പറയുന്നു.
'അമ്മൂം അമ്മൂന്റെ അമ്മയും' കവിതയാണെങ്കില്‍ ആ അര്‍ത്ഥത്തില്‍ പരാജയമണ്. കാര്യങ്ങള്‍ സംവേദിപ്പിക്കുക എന്നതല്ലല്ലോ കവിതയുടേ ധരമം . അതുമാത്രമാണേങ്കില്‍ എല്ലാ കുറിപ്പുകളും കവിതകളാകുമായിരുന്നില്ലെ.
pathtic fallacy അങ്ങനെ ഒരു തലക്കെട്ടില്‍ ഒരു കുറിപ്പ് എഴ്താന്‍ കാരണം എന്താണെന്നറിയില്ല. ആ തലക്കെട്ടിന്റെ അര്‍ത്ഥവും ഇതുവരെമനസ്സിനിലായിട്ട്ല്ല പക്ഷേ കാഴ്ചയിലെ ആപേക്ഷികതയെ കുറഞ്ഞവാക്കില്‍ ചിത്രീകരിക്കാനായിരുന്നു, ജീവിതത്തിലെ വൈരുദ്ധ്യാത്മകതയേയും.
ഈ ബ്ലോഗിലെ ഏറ്റവും സുന്ദരമായ കഥകളിലൊന്നാണ് "പ്ലാസ്റ്റിക് പൂക്കള്‍ : ഒരു കഥയില്ലാ കഥ" ന്ന് പേരുള്ള കഥ. ഭാഷക്കിത്ര ചൊറുക്കുണ്ടെന്ന് ഈ കഥ പറഞ്ഞു . ഒരു ദിവസത്തെ പറ്റിയുള്ള വിചാരം കൊണ്ട് ഒരു ജീവിതത്തെ അടയാളപ്പെടുത്ത്‌ണൂ ഇക്കഥ. പ്ലാസ്റ്റിക് പൂക്കള്‍ എന്ന അതിമനോഹരമായ ബിംബകൊണ്ട് ഒരു വീട്ടമ്മയെ ചിത്രീകരിക്കാന്‍, അത്ഭുതകരമായി സാധിച്ചിരിക്‌ക്‍ണൂരേഷമയുടെ പോസ്റ്റില്‍.
ഗൃഹാതുരത്ത്വം നിറയുന്നതെന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് "കണക്കെടുപ്പെന്ന" പോസ്റ്റ്.
ചുറ്റുപാടുകളില്‍ നിന്ന് പകര്‍ത്തെടുത്ത "തിരുത്തലുകള്‍ കാത്ത്" എന്ന കഥ രേഷമയുടെ കഥകളിലെ ഏറ്റവും നല്ല കഥകളിലൊന്നാണ്. ആതമവിമര്‍ശത്തിലൂടെ സമൂഹത്തെ എത്ര നന്നായി വിമര്‍ശിക്കാനാവ്‌ണു. ഈ കഥക്ക്, ,ഇവിടെയും വരുന്നുണ്ടൊരു കുട്ടിക്കാലം.
നല്ല ആഖ്യാനത്തില്‍ എഴുതി വന്ന "നീലസോഫ" എന്നകഥ ഭാഷകൊണ്ടും ഏറേമേന്മയുടെങ്കിലും അപൂര്‍ണ്ണമായിപോയി എന്ന് തോന്നിപ്പൊവും വായനക്കാര്‍ക്ക്, ബിംബാതമകമായ രചനയാണെങ്കില്‍ സോഫ എന്നത് എന്തിനെ ബിംബവല്‍ക്കരിക്കുന്നു എന്ന് മനസീലാവുന്നുമില്ല.
അതിസൂക്ഷമമായ നിരിക്ഷണവും അവയുടേ വരഞ്ഞിടലും രേഷമയുടെ എല്ലാ എഴുത്തിലും കാണാം അതില്‍ ഏറേ വിജയിച്ച ഒന്നാണ് "കണ്ണാടിപുരയിലെ പെണ്‍കുട്ടി".
ചില അനുഭവക്കുറിപ്പുകള്‍ നമ്മുടേ അതുവരേയുള്ള മുന്‍വിധികളെ മാറ്റി മറിക്കും "കാരുണ്യവതിയായ അപരിചിത" എന്ന രേഷമയുടേ പോസ്റ്റുമതെ.
സിനിമാറ്റിക ആണെന്ന് തോന്നുന്ന രീതിയില്‍ അതീവ സുന്ദരമായി എഴുതിയതാണ് "യാത്ര" എന്ന പോസ്റ്റ്, ഓരോവരിയും കണ്ണിനു മുന്‍പില്‍ കാഴ്ചയായി തെളിയ്‌ണൂ. അവസാനത്തെ ചില വരികള്‍ കൊണ്ട് പോസ്റ്റിനേ തകിടം മറിച്ചു കൊണ്ട് രാഷ്ട്രീയവത്‌കരിക്‌ക്‍ണൂ ഇക്കഥ. കൌമാരത്തിലെ എറ്റവും വലിയ അസഹനീയതയായ ജനറേഷന്‍ ഗ്യാപ്, അത് ആദ്യം തുടങ്ങുന്നത് മാതാപിതാക്കളുടെ ചെയ്തികളോടുള്ള പുഛത്തില്‍ നിന്നാണ് എന്നത് എത്ര രസകരമായാണ് ഉമ്മയുടേ ഭാഷയെ കുറ്റപ്പെടുത്തുന്ന വരികളിലൂടെ എഴുത്തുകാരി ചിത്രീകരിച്ചത്.
ചെറിയകാര്യങ്ങള്‍ വലുതാക്കി പറയുകയല്ല, വലിയ കാര്യങ്ങള്‍ ചേറുതാകി പറയുകയാണ് വേണ്ടതെന്ന് ഓരമിപ്പിക്കുന്ന പോസ്റ്റാണ് ശാന്തമായി, ആറ്റിക്കുറുക്കലിന്റെ രസം.
ഈ പോസ്റ്റിന്റെ വായനയില്‍ കിട്ടുംഒരു കാലത്തെ ഒരു സമൂഹത്തിലെ ഭാഷയുടേയും ജീവിതത്തിന്റേയും കലര്‍പ്പില്ലാത്ത അവതരണമാണ് പയങ്കഥ,, എന്റെ ഉമ്മ സംസാരിക്കുന്നതാണെന്റെ മാതൃഭാഷ എന്ന ബഷീര്‍ ഡായലോഗ്ഗ് ഓരത്തു പോവുന്നു.
ലക്ഷണമൊത്ത കഥയാണ് പാപ്പാതിയും തത്തമ്മയും.
ഉപയോഗിച്ച സംഗേതത്തെ നന്നായി ഫലിപ്പിച്ച കഥയാണ് നടത്തം.
സ്ത്രീകളുടെ വിഹ്വലതകളെ അതീവ സുന്ദരമായി ചിത്രീകരിക്കുകയും അലിഖിത നിയമങ്ങള്‍കൊണ്ട് സ്ത്രീത്വത്തെ തളച്ചിടുകയല്ല പ്രതിരോധിക്കലാണ് സ്ത്രീസുരക്ഷിതത്തിനു വേണ്ടതെന്നും വിജയകരമായ രീതിയില്‍ പറഞ്ഞുവെക്കുന്ന "ചില്ലറനഷ്ടങ്ങളാണ്" ഈ ബ്ലോഗിലെ ഏറ്റവും മികച്ച കഥ, സുരക്ഷിതത്ത്വം എന്നത് സ്ത്രീക്ക് തളച്ചിടലും സ്വാതന്ത്രത്തെ ഹനിക്കലുമാവുമോള്‍ സമൂഹത്തിലെ നിസ്സാരമെന്ന് തൊന്നുന്ന പാരമ്പര്യ നിയമങ്ങളെ ഉല്ലംഘിച്ച് സ്വാതന്ത്ര്യവും പ്രതിരോധവും തേടുന്ന ഈ കഥ മലയാളം ബ്ലോഗുകളിലെ തന്നെ ഏറ്റവും നല്ല സ്ത്രീപക്ഷ രചനയാണ്.
മുന്‍വിധിയും കാഴ്കപ്പാടുകളിലേയും വീക്ഷണങ്ങളിലേയും വ്യത്യസ്ഥത ഒരേ സംഭവത്തെ എങ്ങനെ വ്യത്യസ്ഥമായ കാഴ്ചകളാക്കുന്നു എന്ന് ചിത്രീകരിക്‌ക്‍ണൂ ഇന്നത്തെ ദിവസം എന്ന പോസ്റ്റ്.
വ്യക്തിപരമെന്നോ ഡയറികുറിപ്പുകളെന്നോ തോന്നുന്ന ചില രചനകളും ഈ ബ്ലോഗിലുണ്ട്..ഒരു തെരുവ്, ടീ കേക്ക് തുടങ്ങിയവയൊക്കെ ആ ഗണത്തിലുള്ളവയാണ് Dejavu,എഴുതാന്‍ കൊതിച്ച കവിത തുടങ്ങിയ ചെറുകുറിപ്പുകളുടേയും ഒക്കെ സൌന്ദര്യം അത് ചിട്ടപെടുത്തിയെടുത്ത ഭാഷയാണ്.
ബിംബാത്മകവും ഭ്രമാത്മകവുമായ രചനാശീലങ്ങള്‍ക്കപ്പുറം നേരെചൊവ്വേ ഹൃദ്യമായ ഭാഷയില്‍ കഥപറയുന്ന ശെയിലിയാണ് മെയിലാഞ്ചി ബ്ലോഗിന്റേത്.അതീവ സൌന്ദര്യമൌള്ളാ ഭാഷയാണ് ഈ ബ്ലോഗിന്റെ മുതല്‍ കൂട്ടും വീണ്ടും വീണ്ടും വായിപ്പിക്കുന്ന ഘടകവും."ചില്ലറ നഷ്ടങ്ങളും" "യാത്രയുമാണ്" ഈ ബ്ലൊഗ്ഗിലെ എനിക്കേറ്റവും ഇഷ്ടപ്പെട്ട രചനകള്‍.
Sunday, July 13, 2008
ബ്ലോഗ് ചുരണ്ടൽ ഒന്ന് പെരിങോടൻ അഥവാ രാജ് നീട്ടിയത്ത്
സ്വന്തം പേരിൽ ഒന്നും ആരും എഴുതൂല. ഒരു നിക്ക് നെയിം അനിവാര്യം. അങനെ പെരിങോടമാരും, വിശാലന്മാരും, വക്കാരികളും, അസുരന്മാരും ഒക്കെആയ്ട്ട് എല്ല്ലാവരും എഴുതി.
ഗൌരവ വായനയിൽ അന്നു എനിക്കേറ്റവും ഇഷ്റ്റം പെരിങോട് തന്നെയ്നു.
പെർങോട്ട് കരയിലെ പൽ പോസ്റ്റുകളും വായിച്ച് അയിലെ ഭാഷീം എഴുത്തിന്റെ ശൈലി ഒക്കെ വായിച്ച് ദഹിക്കാതെ ചർദ്ദിച്ച് ക്ഷീണിച്ചി അന്തം വിട്ട് ഇര്ന്ന്ട്ട്ണ്ട്. അങനെ ഇരിക്കുമ്പോ പത്ക്കെ പത്ക്കെ ആ വായിച്ചതൊക്കെ ങനെ മനസ്സിലായി വരും .
ആ ബ്ലോഗ്ഗിന്റെ വേറൊരു രസം ന്താച്ചാൽ അത് പലവക ബ്ലോഗാണ്. അതിൽ പലതും വായിക്കാം, കുറിപ്പ്, കവിത, കഥ, സിനിമ നിരൂപണങൾ,
ഇ ചങായ്ക്ക് ഓരോന്നിനും ഓരോ ബ്ലോഗ് തൊടങിക്കൂടായ്നോ എന്നൊല്ല് നിരീക്ഷിഛ്ട്ട്ണ്ട്.
അയാൾടെ പഴെ എഴുത്തിൽ ചുണ്ടനെ ഏറ്റവും ഇഷ്റ്റായത് നഷ്ടപ്പെടുന്ന വാരിയെല്ലുകൾ എന്ന കഥായാണ്. പിന്നെ യക്ഷി, പൂച്ച, ഓപ്പോൾ. വേറിട്ട് നിക്ക്ണത് ന്ന് തോന്നിയത് ആവർത്തനം എന്ന കഥയായ്ന്നു, അത് നല്ലൊരു പരീക്ഷണായ്ന്.
അയാളുടെ ഭാവനയുടെ കരുത്ത് കാണിച്ച സൃഷ്ടിയാണ് ഫരിഷ്ത.
പിന്നെ അയാള് പെരിങോടൻ മാറി രാജ് നീട്ടിയത്തായപ്പൊ ഒന്നാശ്വസിച്ചു. മലയാളം ബ്ലോഗിങ്ങിനു പ്രായപൂർത്തി ആയി തൊടങി. വാപ്പ,ഉമ്മമാരുടെ പിടുത്തത്തിന് കുതറി തൊടങ്ങീർക്കണല്ലോന്ന്.
ചില എഴ്ത്തൊക്കെ ഇയാൾടെ വായനേടെ ഉപോൽപ്പന്നായ്ട്ടും വന്നിട്ട്ണ്ട്. പക്ഷേ ആ എഴ്ത്ത്ലൊക്കെ ഒരു പടച്ച് ഉണ്ടാക്കൽന്റെ അലോസരംണ്ടാവ്ന്നുണ്ടേങ്കിലൂം വായിക്കാനൊക്കെ രസൊണ്ട്, അത് ബുദ്ധീനെ പുട്ച്ച് നിർത്തും അങനെള്ള ഇയാൾടെ എയ്ത്താണ് ഖകമേ ന്ന കവിതേം അയ്നെ പറ്റിള്ള കുറീപ്പും
പിന്നേം ഭാവനോണ്ട് അയാള്രു രാഷ്ട്രീയ കവിത എയ്തി ഞെട്ടിച്ചു. ഋഷിശൃഗൻ, നല്ല കാലിക സൃഷ്ടിപ്പാണത്. പക്ഷേ അയ്ന്റെ ഒരു പോരായ്ക അത് ഇപ്പൊ വായിച്ച പുട്ത്തം കിടൂല എക്സ്പർ ആയി ന്നതാണ്.
ഇയാൾ ഇരുത്തം വന്ന കുറ്റമറ്റ എഴ്ത്ത്കാരനായീന്നും മലയാളത്ത്ല് ആനുകാലികത്തിനും ബ്ലോഗിലും ഒക്കെള്ള എല്ലാ ഉന്നത് നെലവാര കഥകൾക്കൊപ്പം ഇയാൾടെ കഥകൾടെ പേരു ചേർക്കാനായിന്നും തെളിയിച്ച കഥകളാണ് മാലാഖയുടെ മരണവും വെളുത്ത രക്ഷസുകളും,
ഇത്രൊക്കെ എഴതാൻ കാരണം ഇന്ന് നോക്കുമ്പോ ആണ്മ എന്ന ബ്ലോഗ് യു.ആർ.എല്ലിൽ ഇപ്പൊ കാണുന്നത് താഴെ കൊടുക്കുമ്പോലെ.
The Ism Blog
Estragon: Let's go.
Vladimir: We can't.
Estragon: Why not?
Vladimir: We're waiting for Godot.
ആണ്മ കിട്ടണങ്കിൽ ദേ ഇവെടെ പോണം http://xn--vvc2d7a1i.blogspot.com/
Sunday, February 24, 2008
ബ്ലോഗ് പുലിയാളെ കാണാല്ലാ...കണ്ടുകിട്ട്‌ണോര്‍.....
ചുണ്ടന്‍ ബ്ലൊഗ്ഗൊക്കലൊടങ്ങീട്ട് കാലം കൊറേയ്..കൊറേ ന്ന് പറഞ്ഞാ ഒരൊന്നൊന്നര കൊല്ലത്തിന്റെ മേലേയ്. ഇച്ച് ഐഡില്ലാത്താരണം പോസ്റ്റും കമന്റൊന്നും ഇടലില്ല്യെന്.
ഇപ്പൊ പ്പന്ത്യേ ഇങ്ങനെ ന്ന് ചോയിച്ചാ കുറേ പുല്യാളെ കാണാണ്ടയ്‌ക്‍ണ്.കണ്ട് കിട്ട്‌ണോല് ഇവടെ ഒരു കമന്റ്ട്ട് പറഞ്ഞേരി എവ്‌ടെ ഓല് ന്ന്?
ആള് ഒന്ന്..ബെര്‍തേ നടക്‌ക്‍ണ ചുണ്ടന്റെ തൊള്ളീല് കൊലോണ്ട് കുത്തീറ്റ് ള്ള തെറി മൂയ്‌വന്‍ കേട്ടീനെ മഞ്ഞുമ്മലെ കലുങ്കുമ്മെ കുത്തര്‍ന്നീനെ ഒരു ചെര്‍ക്കന്‍. കൊറേ കാലായ്റ്റ് കലുംങ്കുമലൂംല്ല. ബ്ലോഗിലൂംല്ല..
ആള് രണ്ട്. എന്നും ഡ്രൈവിംഗ് പടിചാന്‍ പോണെ മാടപ്രാവിന്റെ ഹൃദയോം തോളസീന്റെ വിശുദ്ധി ണ്ടായ്‌ന ചങ്ങായി. ഔസാനം കണ്ടപ്പം ഒരു ചോന്ന മുണ്ട് തലമണ്ടായ്ന്‍ ന്ന് ചെലോല്‍ക്ക് അയ്‌പ്രായണ്ട്.
ആള് മൂന്ന് : പത്തിരുന്നൂറ്റയ്‌പത് വയസ്സിള്ളെ വേറെ ഒരു പണീല്ലാത്ത ഒരുത്തന്‍. ആകെ ണ്ടായ്‌നെ പണി ബ്ലോഗില്‍ മൊത്തായ്റ്റും ചില്ലറായ്റ്റുള്ളെ കാചോടയ്‌ന് . ഇപ്പൊ അയ്നും വര്‌ന്‌കാണില്ല.
ആള് നാല്.അഹങ്കാരം തീരില്ലാത്തെ. എട്ത്ത് ചെന്ന കിക്കിളിട്‌ണേ. ഡീസന്റ് ചെര്‍ക്കന്‍. പൊട്ടത്തര്‍ത്തിന്റെ ഓള്‍സെയ്‌ല് കച്ചോടയ്‌ന് ഇപ്പോ എവ്‌ടെ പൊയ്ന്നാവോ...എന്തായാലും ചങ്ങായ്‌മാരെ ഇവരെക്കൊന്ന് കണ്ട്‌ട്ടീക്‌ക്‍ണെങ്കി പറയണട്ടോ...
പിന്നെ ചുണ്ടന്‍ ഞി ബടെ ഒകെ തന്നെ ണ്ടാവും കണ്ണ്‍ കണ്ടതൊക്കെന്ന് കരണ്ട് അയ്‌പ്രായൊക്ക് പറഞ്ഞ്
പേട്‌ചോളീ