2 കൊല്ലങൾക്ക് മുമ്പാണ്. ആരോ എന്റെ ഇ മെയിലിലെക്ക് പെരിങ്ങോടന്റെ ബ്ല്ലോഗ് പി.ഡി.ഫ് ആക്കീട്ട് അയച്ച് തന്നു. അന്ന് അവനും അവന്റെ ബ്ലോഗും പെരിങ്ങോടനാണ്. ആദ്യായിട്ട് അന്നാണ് ബ്ലോഗിനെ കുറിച്ച് കേൾക്ക്ണത്. പിന്നെ അന്നു തൊട്ട് ഇന്നുവരെ സ്ഥിരായിട്ട് ബ്ലോഗുകൾ (മലയാളത്തിൽ ഉള്ളത് മാത്രം) നോക്കാറുണ്ട്. പെരിങോടന്റെ ബ്ലോഗ് പ്രത്യെകിച്ചും. മലയാളം ബ്ലോഗിന്റെ കുട്ടിക്കാലായിന്നു അന്ന്. അതോണ്ട് തന്നെ അതിനെ മാതാവും പിതാവും ഒക്കെയായ മലയാളം ഡിസ്കഷൻ ഫോറംഗളൂടേയും ബുള്ളറ്റിൻ ബോർഢുകളുടേയും ഗ്രൂപ്പുകളുടെക്കെ സ്വധീനത്തിലാണ് അത് വളർന്നിരുന്നത്.
സ്വന്തം പേരിൽ ഒന്നും ആരും എഴുതൂല. ഒരു നിക്ക് നെയിം അനിവാര്യം. അങനെ പെരിങോടമാരും, വിശാലന്മാരും, വക്കാരികളും, അസുരന്മാരും ഒക്കെആയ്ട്ട് എല്ല്ലാവരും എഴുതി.
ഗൌരവ വായനയിൽ അന്നു എനിക്കേറ്റവും ഇഷ്റ്റം പെരിങോട് തന്നെയ്നു.
പെർങോട്ട് കരയിലെ പൽ പോസ്റ്റുകളും വായിച്ച് അയിലെ ഭാഷീം എഴുത്തിന്റെ ശൈലി ഒക്കെ വായിച്ച് ദഹിക്കാതെ ചർദ്ദിച്ച് ക്ഷീണിച്ചി അന്തം വിട്ട് ഇര്ന്ന്ട്ട്ണ്ട്. അങനെ ഇരിക്കുമ്പോ പത്ക്കെ പത്ക്കെ ആ വായിച്ചതൊക്കെ ങനെ മനസ്സിലായി വരും .
ആ ബ്ലോഗ്ഗിന്റെ വേറൊരു രസം ന്താച്ചാൽ അത് പലവക ബ്ലോഗാണ്. അതിൽ പലതും വായിക്കാം, കുറിപ്പ്, കവിത, കഥ, സിനിമ നിരൂപണങൾ,
ഇ ചങായ്ക്ക് ഓരോന്നിനും ഓരോ ബ്ലോഗ് തൊടങിക്കൂടായ്നോ എന്നൊല്ല് നിരീക്ഷിഛ്ട്ട്ണ്ട്.
അയാൾടെ പഴെ എഴുത്തിൽ ചുണ്ടനെ ഏറ്റവും ഇഷ്റ്റായത് നഷ്ടപ്പെടുന്ന വാരിയെല്ലുകൾ എന്ന കഥായാണ്. പിന്നെ യക്ഷി, പൂച്ച, ഓപ്പോൾ. വേറിട്ട് നിക്ക്ണത് ന്ന് തോന്നിയത് ആവർത്തനം എന്ന കഥയായ്ന്നു, അത് നല്ലൊരു പരീക്ഷണായ്ന്.
അയാളുടെ ഭാവനയുടെ കരുത്ത് കാണിച്ച സൃഷ്ടിയാണ് ഫരിഷ്ത.
പിന്നെ അയാള് പെരിങോടൻ മാറി രാജ് നീട്ടിയത്തായപ്പൊ ഒന്നാശ്വസിച്ചു. മലയാളം ബ്ലോഗിങ്ങിനു പ്രായപൂർത്തി ആയി തൊടങി. വാപ്പ,ഉമ്മമാരുടെ പിടുത്തത്തിന് കുതറി തൊടങ്ങീർക്കണല്ലോന്ന്.
ചില എഴ്ത്തൊക്കെ ഇയാൾടെ വായനേടെ ഉപോൽപ്പന്നായ്ട്ടും വന്നിട്ട്ണ്ട്. പക്ഷേ ആ എഴ്ത്ത്ലൊക്കെ ഒരു പടച്ച് ഉണ്ടാക്കൽന്റെ അലോസരംണ്ടാവ്ന്നുണ്ടേങ്കിലൂം വായിക്കാനൊക്കെ രസൊണ്ട്, അത് ബുദ്ധീനെ പുട്ച്ച് നിർത്തും അങനെള്ള ഇയാൾടെ എയ്ത്താണ് ഖകമേ ന്ന കവിതേം അയ്നെ പറ്റിള്ള കുറീപ്പും
പിന്നേം ഭാവനോണ്ട് അയാള്രു രാഷ്ട്രീയ കവിത എയ്തി ഞെട്ടിച്ചു. ഋഷിശൃഗൻ, നല്ല കാലിക സൃഷ്ടിപ്പാണത്. പക്ഷേ അയ്ന്റെ ഒരു പോരായ്ക അത് ഇപ്പൊ വായിച്ച പുട്ത്തം കിടൂല എക്സ്പർ ആയി ന്നതാണ്.
ഇയാൾ ഇരുത്തം വന്ന കുറ്റമറ്റ എഴ്ത്ത്കാരനായീന്നും മലയാളത്ത്ല് ആനുകാലികത്തിനും ബ്ലോഗിലും ഒക്കെള്ള എല്ലാ ഉന്നത് നെലവാര കഥകൾക്കൊപ്പം ഇയാൾടെ കഥകൾടെ പേരു ചേർക്കാനായിന്നും തെളിയിച്ച കഥകളാണ് മാലാഖയുടെ മരണവും വെളുത്ത രക്ഷസുകളും,
ഇത്രൊക്കെ എഴതാൻ കാരണം ഇന്ന് നോക്കുമ്പോ ആണ്മ എന്ന ബ്ലോഗ് യു.ആർ.എല്ലിൽ ഇപ്പൊ കാണുന്നത് താഴെ കൊടുക്കുമ്പോലെ.
The Ism Blog
Estragon: Let's go.
Vladimir: We can't.
Estragon: Why not?
Vladimir: We're waiting for Godot.
ആണ്മ കിട്ടണങ്കിൽ ദേ ഇവെടെ പോണം http://xn--vvc2d7a1i.blogspot.com/
Subscribe to:
Post Comments (Atom)
3 comments:
ബ്ലോഗ് ചുരണ്ടൽ ഒന്ന് പെരിങോടൻ അഥവാ രാജ് നീട്ടിയത്ത്
വ്
അപ്പോള്‍ യക്ഷി മനു എഴുതിയതല്ലേ?..
എളുപ്പവഴി http://ആണ്മ.blogspot.com എന്നു് ഓര്‍ത്തുവയ്ക്കുകയാണു്.
Post a Comment